മലയാള ചിത്രം ‘ആദ്യരാത്രി’യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
Oct 24, 2019, 13:20 IST
ജിബു ജേക്കബ്- ബിജു മേനോന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ആദ്യരാത്രി’. കല്യാണ ബ്രോക്കറായി ബിജു മേനോന് എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
വിജയരാഘവന്, മനോജ് ഗിന്നസ്, ജയന് ചേര്‍ത്തല, മാലാ പാര്‍വതി, അനശ്വര രാജന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷാരിസ്, ജിബിന്‍ എന്നിവരുടെതാണ് തിരക്കഥ. ബിജിപാലാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.