Times Kerala

ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്ക’ത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്ക’ത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മാമാങ്കം’.  എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കാവ്യ ഫിലിം കമ്ബനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 21ന് പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story