Times Kerala

ധോണിക്ക് പിന്നാലെ പിവി സിന്ധുവിനും പദ്മഭൂഷണ്‍ നാമ നിര്‍ദേശം

 

ന്യൂഡല്‍ഹി: ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ കേന്ദ്ര കായിക മന്ത്രാലയം രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. കൊറിയന്‍ ഓപ്പണ്‍ സീരീസ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ബഹുമതിക്ക് പിന്നാലെയാണ് സിന്ധുവിനെ കായിക മന്ത്രാലയം പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത്.

ഈ വര്‍ഷം പങ്കെടുത്ത ടൂര്‍ണ്ണമെന്റിലെല്ലാം മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയതിന് പിന്നാലെ ഇന്ത്യന്‍ ഓപ്പണ്‍ സീരീസ്, കൊറിയന്‍ ഓപ്പണ്‍ സീരീസ് എന്നിവയും സിന്ധു നേടിയിരുന്നു.

ഈ വര്‍ഷം പദ്മഭൂഷന് നാമനിര്‍ദേശം ചെയ്യുന്ന രണ്ടാമത്തെ കായിക താരമാണ് സിന്ധു. നേരത്തെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പദ്മഭൂഷണ്‍ പുരസ്‌കാരത്തിനായി ബി.സി.സി.ഐ ശുപാര്‍ശ ചെയ്തിരുന്നു. ക്രിക്കറ്റില്‍ നിന്നും ധോണിയുടെ പേര് മാത്രമാണ് ബി.സി.സി.ഐ ഇത്തവണ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Related Topics

Share this story