chem

കമല്‍ഹാസന്‍ ചിത്രം ‘ഇന്ത്യന്‍ 2’വിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത് 

കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇന്ത്യന്‍ 2’. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. ആര്യയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട് . ശങ്കര്‍ തന്നെ ഒരുക്കിയ കമല്‍ ഹസന്‍ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമാണിത്.

ചിത്രത്തിൽ രാകുല്‍ പ്രീതിനൊപ്പം സിദ്ധാര്‍ത്ഥും ഐശ്വര്യ രാജേഷും, പ്രിയ ഭവാനിയും പ്രധാനപ്പെട്ട വേഷങ്ങളിലുണ്ട്. തമിഴിനു പുറമെ ചിത്രം ഒരേസമയം തെലുങ്ക്,ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. 200കോടി ബഡ്ജറ്റുളള ഒരു സിനിമയായിരിക്കും ‘ഇന്ത്യന്‍2’ എന്നാണ് സൂചന.

You might also like

Comments are closed.