തിരുവനന്തപുരം:അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് തിങ്കളാഴ്ച നടന്ന ഉപതിരഞ്ഞെടുന്റെ ഫലം അറിയാൻ മണിക്കൂറുകള്‍ മാത്രം ബാക്കി.വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. രാവിലെ എട്ടരയോടെ അഞ്ചു മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തു വരും. പത്തു മണിയോടെ ജനവിധി വ്യക്തമാകും.
മഴയെത്തുടര്‍ന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍. നഗര സ്വഭാവമുള്ള വട്ടിയൂര്‍ക്കാവ്, എറണാകുളം മണ്ഡലങ്ങളിലെ പോളിങ് കുറഞ്ഞതിന്റെ കാരണങ്ങള്‍ മുന്നണികൾക്കിടയിൽ ചര്‍ച്ചയാണ്.
വട്ടിയൂര്‍ക്കാവിലെ വോട്ടുകള്‍ പട്ടം സെന്റ്മേരീസ് എച്ച്.എസ്.എസിലും, കോന്നിയിലെ വോട്ടുകള്‍ എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ്.എസിലും ആണ് എണ്ണുക. അരൂരിലേത് ചേര്‍ത്തല എന്‍.എസ്.എസ് കോളേജിലും, എറണാകുളത്തേത് മഹാരാജാസ് കോളേജിലും എണ്ണും. മഞ്ചേശ്വരത്ത് പൈവളികേ നഗര്‍ ഗവ. ഹൈസ്കൂള്‍ ആണ് വോട്ടെണ്ണല്‍ കേന്ദ്രം.സിസിടിവി നിരീക്ഷണത്തിലായിരിക്കും വോട്ടെണ്ണൽ നടക്കുക .
Comments are closed.