Times Kerala

അസിഡിറ്റിയും പുളിച്ച്തികട്ടലും ഇല്ലാതാക്കാന്‍ ചില നാടന്‍ പൊടിക്കൈകൾ

 
അസിഡിറ്റിയും പുളിച്ച്തികട്ടലും ഇല്ലാതാക്കാന്‍ ചില നാടന്‍ പൊടിക്കൈകൾ

അസിഡിറ്റിയും പുളിച്ച്തികട്ടലും ഇന്ന് പലര്‍ക്കും ഉണ്ട്. പ്രത്യേകിച്ച് സ്ത്രികള്‍ക്ക്. പുളിച്ച് തികട്ടലിന് ഉള്ള പരിഹാര മാര്‍ഗങ്ങള്‍ നമ്മുടെ വീടുകളില്‍ തന്നെയുണ്ട്.

പുളിച്ച് തികട്ടലിന് ഏറ്റവും ഉത്തമ പരിഹാരമാണ് വാഴപ്പഴം. ഇത് അസിഡിറ്റി അകറ്റുന്നു എന്ന് മാത്രമല്ല മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.

ഗ്രാമ്പൂ കഴിക്കുന്നത് വയറ്റിലെ ഹൈഡ്രോളിക് ആസിഡിന്‍റെ അളവ് ഉയര്‍ത്തുന്നു. ഇത് പുളിച്ച് തികട്ടല്‍ ഇല്ലാതാക്കാന്‍ മാത്രമല്ല മറ്റ് ദഹനസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു.

തുളസിയില കഴിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പുളിച്ച് തികട്ടലിന് പരിഹാരം കാണാന്‍ സഹായിക്കും.

നല്ലതു പോലെ തണുത്ത പാല്‍ കഴിക്കുന്നതും പുളിച്ച് തികട്ടലിന് പരിഹാരമാണ്. അസിഡിറ്റി കുറക്കുന്നതും കാത്സ്യം വയറിലെ അമിത ആസിഡിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇഞ്ചിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ദഹനം മെച്ചപ്പെടുത്തുന്നതിനും അസിഡിറ്റിയും പുളിച്ച് തികട്ടല്‍ ഒഴിവാക്കുന്നതിനും ഇഞ്ചി പരിഹാരം നല്‍കുന്നു.

ജീരകം കഴിക്കുന്നതും പുളിച്ച് തികട്ടല്‍ ഇല്ലാതാക്കുന്നു. പുളിച്ച് തികട്ടല്‍ ഇല്ലാതാക്കാന്‍ ജീരകം തിളപ്പിച്ച വെള്ളം ഭക്ഷണ ശേഷം കുടിക്കാം. ഇത് വയറ്റിലെ അസ്വസ്ഥതകളും പുളിച്ച് തികട്ടലും ഇല്ലാതാക്കുന്നു.

കാരറ്റ് ജ്യൂസ് കഴിക്കുന്നതും വയറ്റിലെ പുളിച്ച് തികട്ടല്‍ ഇല്ലാതാക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും ദഹനത്തിനും കാരറ്റ് ജ്യൂസ് സഹായിക്കുന്നു.

ഞാവല്‍പ്പഴം കഴിക്കുന്നത് പുളിച്ച് തികട്ടലിനെ പ്രതിരോധിക്കും. ഞാവല്‍പ്പഴം ഭക്ഷണ ശേഷം കഴിക്കുന്നത് നല്ലതാണ്. ഇത് എല്ലാ തരത്തിലുള്ള വയറിന്‍റെ പ്രശ്നങ്ങളും ഇല്ലാതാക്കും.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് എല്ലാ തരത്തിലുള്ള പുളിച്ച് തികട്ടലിനേയും ദഹന പ്രശ്‌നങ്ങളേയും ഇല്ലാതാക്കും. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം വെള്ളത്തില്‍ കലക്കി കഴിച്ചാല്‍ മതി.

Related Topics

Share this story