chem

സല്‍മാന്‍ ഖാന്‍ ചിത്രം ‘രാധേ’യുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

സല്‍മാന്‍ ഖാനെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രാധേ:യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്’. ചിത്രത്തിന്‍റെ ഫസ്റ് ലുക് പോസ്റ്റര്‍ റിലീസ് ചെയ്‌തു . 2009 ല്‍ പുറത്തിറങ്ങിയ വാണ്ടഡ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ഈ ചിത്രം എത്തുന്നത്. ദിശ പതാണി ആണ് ചിത്രത്തിലെ നായിക. സാജിദ്-വാജിദ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

2020 മെയ് 22 ന് ഈദ്-ഉല്‍-ഫിത്തര്‍ ഉത്സവ വേളയില്‍ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. സല്‍മാന്‍ ഖാന്‍ ഫിലിംസ്, സൊഹൈല്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളില്‍ സല്‍മാന്‍ ഖാന്‍, സൊഹൈല്‍ ഖാന്‍, അതുല്‍ അഗ്നിഹോത്രി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

You might also like

Comments are closed.