chem

അനിമേഷന്‍ ചിത്രം ‘ഫ്രോസണ്‍ 2’: പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

വാള്‍ട്ട് ഡിസ്‌നി നിര്‍മിക്കുന്ന ഏറ്റവും പുതിയ അനിമേഷന്‍ ചിത്രമാണ് ‘ഫ്രോസണ്‍ 2’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.ജെന്നിഫര്‍ ലീയും ക്രിസ് ബക്കും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2013-ല്‍ പുറത്തിറങ്ങിയ ഫ്രോസണ്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.

ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും ശബ്ദം നല്‍കുന്നത്. അന്നയ്ക്ക് ക്രിസ്റ്റെന്‍ ബെല്ലും, ഒലാഫിന് ജോഷ് ഗാദും, ക്രസ്റ്റോഫിന് ജൊനാഥന്‍ ഗ്രോഫുമാണ് ശബ്ദം നല്‍കുന്നത്. ഫ്രോസണ്‍ 2 നവംബര്‍ 22ന് തിയറ്ററുകളിലെത്തും. 2013-ല്‍ ഓസ്കാര്‍ ലഭിച്ച ചിത്രമാണ് ഫ്രോസണ്‍. മികച്ച അനിമേറ്റഡ് ചിത്രത്തിനും, മികച്ച ഗാനത്തിനുള്ള ഓസ്കാറൂമാണ് ചിത്രത്തിന് ലഭിച്ചത്.

You might also like

Comments are closed.