chem

പ്രഭാസിന് മധുരിക്കും പിറന്നാള്‍ നാളെ; ആശംസകളുമായി ആരാധകര്‍

സാഹോയുടെ മധുരിക്കും വിജയം ആഘോഷമാക്കിയതിന് പിന്നാലെ പ്രഭാസിന് പിറന്നാളിന് ആശംസകള്‍ നേരാനുള്ള തയാറെടുപ്പിലാണ് ആരാധകര്‍. ഇത്തവണ പിറന്നാള്‍ ദിനം വ്യത്യസ്തമാക്കുന്നത് ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച സാഹോ ലണ്ടന്‍ ആല്‍ബേര്‍ട്ട് ഹാളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. ബോളിവുഡില്‍ ഉള്‍പ്പെടെ ചരിത്രം മികച്ച കളക്ഷന്‍ നേടിയ സാഹോ ലണ്ടനിലും പ്രദര്‍ശിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. പ്രഭാസിന്റെ ലണ്ടന്‍ സന്ദര്‍ശനത്തിനിടയിലാണ് ഇത്തവണത്തെ പിറന്നാള്‍.

ചൊവ്വാഴ്ച്ച രാത്രി ഏഴു മണി മുതല്‍ സോഷ്യല്‍ മീഡിയ പേജില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങും. ബാഹുബലിക്ക് പിന്നാലെ സാഹോയും വിജയമാക്കിയ പ്രഭാസിനെ കിംഗ് ഓഫ് ഹേര്‍ട്ട് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. നിലവില്‍ വിദേശത്താണ് താരമെങ്കിലും 23 ന് താരത്തെ സോഷ്യല്‍ മീഡിയയിലൂടെ വിഷ് ചെയ്യാന്‍ ആരാധകര്‍ തയാറായി.

സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ തന്നെ ആരാധകര്‍ ആശംസകള്‍ അറിയിച്ചു തുടങ്ങി. ബാഹുബലിയൂടെ കേരളത്തിലും ആരാധകരെ സൃഷ്ടിച്ച പ്രഭാസിന്റെ പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് പലരും വാട്‌സ്ആപ്പ് സ്റ്റാറ്റസ് വരെ പ്രഭാസിന്റെ ചിത്രമാക്കിയിട്ടുണ്ട്. പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ജാന്‍ അടുത്ത മാസം ആരംഭിക്കും. 2020 ല്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

You might also like

Comments are closed.