Times Kerala

വനിതാവേദി കുവൈറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു

 
വനിതാവേദി കുവൈറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: വനിതാവേദി കുവൈറ്റിന്റെ നേതൃത്വത്തില്‍ അബ്ബാസിയ കല സെന്ററില്‍ വെച്ച്‌ സൗജന്യ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു. ക്യാമ്ബില്‍ ജനറല്‍ മെഡിസിന്‍, ഇ എന്‍ ട്ടി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ,ഡെന്റല്‍, ഓഫ്താല്‍മോളജി, ആയുര്‍വ്വേദം, ഹോമിയോപതി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു.

വനിതാവേദി പ്രസിഡന്റ് രമ അജിത്തിന്റെ അധ്യക്ഷതയില്‍ നടന്ന ക്യാമ്ബിന്റെ ഉദ്ഘാടനം ലോകകേരള സഭ അംഗം സാം പൈനുംമൂട് നിര്‍വഹിച്ചു. വനിതാവേദി കുവൈറ്റിന്റെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പാരാമെഡിക്കല്‍ ജീവനക്കാരും, വോളന്റീര്‍മാരും ഉള്‍പ്പടെ 60 പേരുടെ സഹകരണത്തോട് കൂടിയാണ് ക്യാമ്ബ് ഒരുക്കിയത്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത 340 പേര്‍ വിവിധ വിഭാഗങ്ങളിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി.

Related Topics

Share this story