Times Kerala

ബജാജ് തങ്ങളുടെ ആദ്യ ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ ജനുവരിയില്‍ വിപണിയിലെത്തിക്കും

 
ബജാജ് തങ്ങളുടെ ആദ്യ ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ ജനുവരിയില്‍ വിപണിയിലെത്തിക്കും

ബജാജ് തങ്ങളുടെ ആദ്യ ഇലക്‌ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം ആരംഭിച്ചത് 2019 സെപ്തംബര്‍ 25 നാണ്. എന്നാല്‍ സ്‌കൂട്ടറിന്റെ വില സംബന്ധിച്ച്‌ ഒന്നും തന്നെ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ജനുവരിയിലാണ് സ്‌കൂട്ടറിനെ കമ്ബനി വിപണിയില്‍ എത്തിക്കുക.അന്ന് മാത്രമേ സ്‌കൂട്ടറിന്റെ വില സംബന്ധിച്ച്‌ എന്തെങ്കിലും സൂചന ലഭിക്കുകയുള്ളു. എന്നാല്‍ 1.50 ലക്ഷം രൂപയില്‍ താഴെയായിരിക്കും സ്‌കൂട്ടറിന് വിലയെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളോടെ ആയിരിക്കും ഈ ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ എത്തുക. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്.

സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്‌ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. സിറ്റി, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും.

Related Topics

Share this story