Times Kerala

‘സത്യത്തിന്റെ ജീവിത സാക്ഷ്യമാവുക’ കാമ്ബയിന്റെ ഭാഗമായി തനിമ ബഗ്ദാദിയ്യ ഘടകം ടീ ടോക് സംഘടിപ്പിച്ചു

 
‘സത്യത്തിന്റെ ജീവിത സാക്ഷ്യമാവുക’ കാമ്ബയിന്റെ ഭാഗമായി തനിമ ബഗ്ദാദിയ്യ ഘടകം ടീ ടോക് സംഘടിപ്പിച്ചു

ജിദ്ദ: ‘സത്യത്തിന്റെ ജീവിത സാക്ഷ്യമാവുക’ കാമ്ബയിന്റെ ഭാഗമായി തനിമ ബഗ്ദാദിയ്യ ഘടകം ടീ ടോക് സംഘടിപ്പിച്ചു. ആധുനിക സമൂഹം ഇന്ത്യയിലും ലോകാടിസ്ഥാനത്തിലും അഭിമുഖീകരിക്കുന്ന മുഴുവന്‍ പ്രതിസന്ധികള്‍ക്കും പരിഹാരം വിശ്വാസികള്‍ ഇസ്‌ലാമിന്റെ ജീവിക്കുന്ന മാതൃകകളായി മാറുക എന്നതാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിലയിരുത്തി.

തനിമ ശറഫിയ്യ മേഖല പ്രസിഡണ്ട് അനീസ് കെ.എം. വിഷയമവതരിപ്പിച്ചു. നാസര്‍ പി.എം.എ, മുസ്തഫ പെരുവള്ളൂര്‍, മുഹമ്മദ് ഷാ ആലുവ, അബ്ദുല്‍ റഹിമാന്‍ വള്ളിക്കുന്ന്, സുബൈര്‍ മുട്ടം, സഹീര്‍ മാഞ്ഞാലി, ശിഹാബ് കരുവാരക്കുണ്ട് എന്നിവര്‍ സംസാരിച്ചു. ശറഫിയ്യ സഫയര്‍ റസ്റ്റോറന്റ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് അബ്ദുറഷീദ് കറുകശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

Related Topics

Share this story