chem

‘ഇന്നു മുതൽ’ ;ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

സിജു വില്‍സനെ നായകനാക്കി റെജിഷ് മിഥില സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇന്നു മുതല്‍’.ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി. കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം സൂരജ് പോപ്‌സും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. എല്‍ദോ ഐസക് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ മെജോ ജോസെഫ് ആണ്.

വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിന് ശേഷം റെജിഷ് മിഥില സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ റെജിഷ് മിഥില, മെജോ ജോസെഫ്, എല്‍ദോ ഇസക്, ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

You might also like

Comments are closed.