‘ആദ്യരാത്രി’യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
Oct 21, 2019, 14:36 IST
ജിബു ജേക്കബ്- ബിജു മേനോന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ആദ്യരാത്രി’. ചിത്രത്തില്‍ കല്യാണ ബ്രോക്കറായാണ് ബിജു മേനോന് എത്തുന്നത്. ഒക്ടോബര്‍ നാലിന് സെന്‍ട്രല്‍ പിക്ചേഴ്സ് പ്രദര്‍ശനത്തിന് എത്തിച്ച ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസ്, ജിബിന്‍ എന്നിവരുടെതാണ് തിരക്കഥ. ബിജിപാലാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.