Times Kerala

തമിഴ് ചിത്രം ‘ബിഗിലി’ൻറെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
തമിഴ് ചിത്രം ‘ബിഗിലി’ൻറെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബിഗില്‍’. വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചായി വിജയ് എത്തുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന് എത്തും .   ഏആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ ആനന്ദരാജ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ്  മറ്റ് താരങ്ങള്‍. എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കലാപതി എസ്. ഗണേഷ്, കലാപതി എസ്. സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്

Related Topics

Share this story