Times Kerala

മ​ല​യാ​ളി ഉം​റ തീ​ര്‍​ഥാ​ട​ക​ര്‍ യാ​ത്ര ചെ​യ്ത ബ​സി​നു പി​റ​കി​ല്‍ ട്രെ​യി​ല​ര്‍ ഇ​ടി​ച്ച്‌ പാ​ക്​ പൗ​ര​ന്‍ മ​രി​ച്ചു

 
മ​ല​യാ​ളി ഉം​റ തീ​ര്‍​ഥാ​ട​ക​ര്‍ യാ​ത്ര ചെ​യ്ത ബ​സി​നു പി​റ​കി​ല്‍ ട്രെ​യി​ല​ര്‍ ഇ​ടി​ച്ച്‌ പാ​ക്​ പൗ​ര​ന്‍ മ​രി​ച്ചു

ത്വാ​ഇ​ഫ്​:മ​ല​യാ​ളി ഉം​റ തീ​ര്‍​ഥാ​ട​ക​ര്‍ യാ​ത്ര ചെ​യ്ത ബ​സി​നു പി​റ​കി​ല്‍ ട്രെ​യി​ല​ര്‍ ഇ​ടി​ച്ച്‌ ട്രെ​യി​ല​ര്‍ ഡ്രൈ​വ​റാ​യ പാ​ക്​ പൗ​ര​ന്‍ മ​രി​ച്ചു. പ​ത്തി​ലേ​റെ മ​ല​യാ​ളി തീ​ര്‍​ഥാ​ട​ക​ര്‍ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ ത്വാ​ഇ​ഫ്- റി​യാ​ദ് അ​തി​വേ​ഗ പാ​ത​യി​ല്‍ അ​ല്‍മോ​യ​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം .പ​രി​ക്കേ​റ്റ​ വ​രെ ഉ​ട​ന്‍ അ​ല്‍മോ​യ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ത്വാ​ഇ​ഫ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

ദ​മ്മാ​മി​ല്‍ നി​ന്ന്​ പു​റ​പ്പെ​ട്ട തീ​ര്‍​ഥാ​ട​ക സം​ഘം മ​ദീ​ന സ​ന്ദ​ര്‍ശ​നം ക​ഴി​ഞ്ഞ് ഉം​റ നി​ര്‍വ​ഹി​ച്ച ശേ​ഷം തി​രി​ച്ച്‌ ദ​മ്മാ​മി​ലേ​ക്കു​ള്ള യാ​ത്രാ​മ​​ധ്യേ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വി​ശ്ര​മ​ത്തി​നാ​യി റോ​ഡിന്റെ ​വ​ശ​ത്ത് ബ​സ് നി​ര്‍ത്തി​യി​ട്ട സ​മ​യ​ത്താ​ണ് ട്രെ​യി​ല​ര്‍ പി​ന്നി​ല്‍ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ട്രെ​യി​ല​ര്‍ പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു.

Related Topics

Share this story