ബെയ്ജിംഗ്: ഉത്തരകൊറിയയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനം സ്വാഭാവിക ഭൂകന്പം മാത്രമാണെന്നു റിപ്പോർട്ടുകൾ. ഭൂചലനം സ്വാഭാവികം മാത്രമാണെന്നും മനുഷ്യനിർമിത സ്ഫോടനങ്ങളുടെ ചെറുതരംഗങ്ങൾ രേഖപ്പെടുത്തില്ലെന്നും ദക്ഷിണ കൊറിയ പ്രതികരിച്ചു. ഭൂകന്പം സ്വാഭാവികമാണെന്നാണ് ചൈനയുടെയും അന്താരാഷ്ട്ര വിദഗ്ധരുടെയും വിശകലനങ്ങൾ സൂചിപ്പിക്കുന്നത്. ഭൂകന്പം മറ്റൊരു അണുപരീക്ഷണത്തിന്റെ ഫലമാണോയെന്ന് വ്യക്തമല്ലെന്ന് യുഎസ് അധികൃതരും പറയുന്നു. അടുത്തിടെവരെ നിരവധി ആണവ പരീക്ഷണങ്ങൾ നടത്തിയ ഉത്തരകൊറിയ ഇതു സംബന്ധിച്ച് ഇതേവരെ പ്രതികരിച്ചിട്ടില്ല.
ഉത്തരകൊറിയൻ ഭൂകന്പം മനുഷ്യനിർമിതമല്ലെന്നു റിപ്പോർട്ട്
You might also like
Comments are closed.