Times Kerala

സൗ​ദി​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു

 
സൗ​ദി​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു

റി​യാ​ദ്: സൗ​ദി​യി​ല്‍ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ മാ​ന​സി​ക-​ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളി​ല്‍ നി​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​താ​ണ് പുതിയ നി​യ​മം.

ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, അ​സ​ഭ്യം പ​റ​യ​ല്‍, അ​പ​മാ​നി​ക്ക​ല്‍, സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്ക​ല്‍, എ​തി​ര്‍ ലിം​ഗ​ത്തി​ല്‍​പ്പെ​ട്ട​യാ​ളു​മാ​യി ഒ​റ്റ​ക്ക് ക​ഴി​യേ​ണ്ട സാ​ഹ​ച​ര്യം ക​രു​തി​ക്കൂ​ട്ടി സൃ​ഷ്ടി​ക്ക​ല്‍, വി​വേ​ച​നം എ​ന്നി​വ​യെ​ല്ലാം തൊ​ഴി​ല്‍ സ്ഥ​ല​ത്തെ അ​തി​ക്ര​മ​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ളി​ല്‍ നി​ന്ന് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ന് തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം ഏ​ര്‍​പ്പെ​ടു​ത്തി​യ പു​തി​യ വ്യ​വ​സ്ഥ​യാ​ണ് പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്.

സാ​മ്ബ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്ക​ല്‍, തൊ​ഴി​ലാ​ളി​ക​ളു​ടെ മേ​ല്‍ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ വെ​ച്ചു​ള്ള​ത് പോ​ലെ ത​ന്നെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ലും യാ​ത്ര വേ​ള​ക​ളി​ലും മ​റ്റും ന​ട​ത്തു​ന്ന ക​യ്യേ​റ്റ​ങ്ങ​ളി​ലും പു​തി​യ നി​യ​മം സം​ര​ക്ഷ​ണം ഉ​റ​പ്പു ന​ല്‍​കു​ന്നു.കൂടാതെ ജീ​വ​ന് ഭീ​ഷ​ണി​യെ​ന്ന് തോ​ന്നു​ന്ന ഘ​ട്ട​ങ്ങ​ളി​ല്‍ തൊ​ഴി​ലി​ട​ങ്ങ​ള്‍ വി​ട്ട് പോ​കാനും ഈ നിയമം തൊഴിലാളികളെ സഹായിക്കും.

Related Topics

Share this story