Times Kerala

ഫേസ്ബുക്ക് വാട്സ് ആപ്പ് ഫ്രീ കോളിംഗിന്‍റെ ഭാവി കേന്ദ്രസര്‍ക്കാരിന്റെ കയ്യില്‍ എന്ന് കോടതി

 

ന്യൂഡല്‍ഹി : വാട്‌സാപ്പും ഫെയ്‌സ്ബുക്കും നല്‍കുന്ന ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിച്ച് ചെയ്യുന്ന വോയ്‌സ്‌കോള്‍ സേവനങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് ലഭിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി തീരുമാനം കേന്ദ്രസര്‍ക്കാരിനു വിട്ടത്. ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിച്ച് ചെയ്യുന്ന വോയ്‌സ്‌കോള്‍ സേവനങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് വി ഡി മൂര്‍ത്തി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഈ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ തീവ്രവാദ സേനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നുണ്ടെന്നും, അവര്‍ അയക്കുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുക എന്നത് പ്രയാസമാണെന്നും ഇവയുടെ നിയന്ത്രണമില്ലാത്ത ഉപയോഗവും സേവനങ്ങളും രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും, ടെലികോം സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പോലെ ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മൂര്‍ത്തി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഒക്ടോബര്‍ 17ന് മുമ്പ് ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കണമെന്നാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Related Topics

Share this story