പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയുടെ വിജയകുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന ബേണ്‍ലി ലെസ്റ്റര്‍ സിറ്റി മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ലെസ്റ്റര്‍ സിറ്റിയുടെ വിജയം. ജയത്തോടെ ലീഗില്‍ രണ്ടാമതെത്തി. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയ മത്സരത്തില്‍ രണ്ടാം പകുതിയില്‍ എഴുപത്തിനാലാം മിനിറ്റില്‍ ലെസ്റ്റര്‍ സിറ്റി രണ്ടാമത്തെ ഗോളും നേടി.
രണ്ടാം പകുതിയില്‍ ഒരു ഗോളിന് രണ്ട് ടീമുകളും കിണഞ്ഞ് പരിശ്രമിച്ചു. എഴുപത്തിനാലാം മിനിറ്റില്‍ യൂറിയാണ് ലെസ്റ്റര്‍ സിറ്റിക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്. ജയത്തോടെ 9 കളികളില്‍ നിന്ന് 17 പോയിന്റുമായി ലെസ്റ്റര്‍ രണ്ടാം സ്ഥാനത്തെത്തി.
Comments are closed.