മെരസല്‍ എന്ന ചിത്രത്തിന് ശേഷം വിജയിയെ നായകനാക്കിആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബിഗില്‍’. ചിത്രത്തിന്റെ പുതിയ തെലുഗ് പോസ്റ്റര്‍ പുറത്തിറങ്ങി. സര്‍ക്കാര്‍ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ഈ സിനിമ ഒരു സ്പോര്‍ട്സ് ചിത്രമാണ്. ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന് എത്തും.
വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചായാണ് വിജയ് അഭിനയിക്കുന്നത്. ഏആര്‍ റഹ്മാന് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികമാരായി എത്തുന്ന ചിത്രത്തില്‍ ആനന്ദരാജ്, യോഗി ബാബു, കതിര്, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Comments are closed.