chem

‘തെളിവി’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആശ ശരത്തിനെ നായികയാക്കി എം എ നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തെളിവ്’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചെറിയാന്‍ കല്പകവാടി തിരക്കഥ എഴുതിയ ചിത്രം നിര്‍മിച്ചത് ഇതിക പ്രൊഡക്ഷന്‍സ്‌ ആണ്.ചിത്രം ഇന്നലെ പ്രദർശനത്തിന് എത്തി.

ശക്തമായ സ്ത്രീപക്ഷ സിനിമയാണ് ചിത്രം പറയുന്നത്.  എത്തുന്ന ചിത്രത്തില്‍ ലാല്‍, നെടുമുടി വേണു,രണ്‍ജി പണിക്കര്‍, ജോയ് മാത്യു, മീര നായര്‍, മാല പാര്‍വ്വതി, സിജോ വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഒരു തുരുത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.

You might also like

Comments are closed.