chem

ഇന്ത്യ-ആഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റ്: ആദ്യദിനം ഇന്ത്യ പിടിമുറുക്കുന്നു

റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മാച്ചിലും പിടിമുറുക്കി ഇന്ത്യ . മത്സരത്തില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും ഉപനായകന്‍ അജിങ്ക്യ രഹാനെയുടെ അര്‍ധ സെഞ്ചുറിയുടെയും പിന്‍ബലത്തില്‍ ഇന്ത്യ പിടിമുറുക്കുന്നു. ചായയ്ക്ക് പിരിയുമ്ബോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 205/3 എന്ന നിലയിലാണ്. 39/3 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ രോഹിത്-രഹാനെ സഖ്യമാണ് കരകയറ്റിയത്‌. 108 റണ്‍സോടെ രോഹിത്തും 74 റണ്‍സുമായി രഹാനെയും ക്രീസിലുണ്ട്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മയങ്ക് അഗര്‍വാള്‍ (10), ചേതേശ്വര്‍ പൂജാര (0), വിരാട് കോഹ് ലി (12) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തിലെ നഷ്ടമായി.

You might also like

Comments are closed.