Times Kerala

‘ഒരു കടത്ത് നാടന്‍ കഥ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ഒരു കടത്ത് നാടന്‍ കഥ’യുടെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഷാഹിന്‍ സിദ്ധിഖ് നായകനാകുന്നമലയാള  ചിത്രമാണ് ‘ഒരു കടത്തനാടന്‍ കഥ.’ .നവാഗതനായ പീറ്റര്‍ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പുതുമുഖം ആര്യാ അജിത്ത് ആണ് നായികയാകുന്ന ചിത്രത്തിൽ കുഴല്‍പ്പണ ഇടപാടിന്റെ കഥ പറയുന്നു. ചിത്രത്തില്‍ സലിം കുമാര്‍, നോബി, ബിജുക്കുട്ടന്‍, സാജന്‍ പള്ളുരുത്തി, പ്രസീതാ മേനോന്‍, സുധീര്‍ കരമന, ബൈജു എഴുപുന്ന എന്നിവരാണ് മറ്റ് താരങ്ങൾ. നീരാഞ്ജനം സിനിമാസിന്റെ ബാനറില്‍ റിഥേഷ് കണ്ണന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story