Times Kerala

യു എസില്‍ വിറ്റ ബേബി പൗഡറിന്റെ  33,000 ടിന്നുകള്‍ തിരികെ വിളിച്ച്‌​ ജോണ്‍സണ്‍ & ജോണ്‍സണ്‍

 
യു എസില്‍ വിറ്റ ബേബി പൗഡറിന്റെ  33,000 ടിന്നുകള്‍ തിരികെ വിളിച്ച്‌​ ജോണ്‍സണ്‍ & ജോണ്‍സണ്‍

വാഷിങ്ടണ്‍: യു എസില്‍ വിറ്റ ബേബി പൗഡറിന്റെ  33,000 ടിന്നുകള്‍ തിരികെ വിളിച്ച്‌​ ജോണ്‍സണ്‍ & ജോണ്‍സണ്‍. യു എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍, ഓണ്‍ലൈന്‍ വഴി വിറ്റ ഒരു ടിന്നിലെ പൗഡറില്‍ നിന്നും ആസ്‌ബെസ്‌റ്റോസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

തീരുമാനം പുറത്ത്​ വന്നതിന്​ പിന്നാലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഓഹരിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത് . ആദ്യമായിട്ടാണ് വിറ്റഴിച്ച പൗഡര്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തിരിച്ചുവാങ്ങുന്നത്. കാന്‍സറിനു കാരണമായേക്കാവുന്ന പദാര്‍ഥമാണ് ആസ്‌ബെസ്‌റ്റോസ് .

ജോണ്‍സണ്‍ & ജോണ്‍സണെതിരെ നിരവധി കേസുകളാണ്​​ നില നില്‍ക്കുന്നത്​. ഇതില്‍ പലതിലും നിയമ നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് .

Related Topics

Share this story