Times Kerala

ബഹിരാകാശത്ത് വനിതകളുടെ ചരിത്ര നടത്തം;വീഡിയോ

 
ബഹിരാകാശത്ത് വനിതകളുടെ ചരിത്ര നടത്തം;വീഡിയോ

വാഷിങ്ടണ്‍: ബഹിരാകാശത്ത് വനിതകളുടെ ചരിത്ര നടത്തം. ആദ്യമായാണ് വനിതകള്‍ മാത്രമായി ബഹിരാകാശത്ത് നടന്ന് റെക്കോര്‍ഡിട്ടിരിക്കുന്നത്, ഈ നേട്ടം നാസയ്ക്ക് സ്വന്തം. യുഎസ് ബഹിരാകാശ യാത്രികരായ ക്രിസ്റ്റീന കോക്, ജെസീക്ക മീര്‍ എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നും പുറത്തിറങ്ങി നടന്നത്. ഈസ്റ്റേണ്‍ ഡേ ലൈറ്റ് സമയം വെള്ളിയാഴ്ച രാവിലെ 7.50നാണ് വനിതകള്‍ നിലയത്തിനു പുറത്തിറങ്ങിയത്.

ബഹിരാകാശ നിലയത്തിന്റെ പവര്‍ കണ്‍ട്രോളര്‍ മാറ്റി സ്ഥാപിക്കുന്നതിനാണ് വനിതകള്‍ ആകാശ നടത്തത്തിനായി പുറത്തിറങ്ങിയത്. നിലയത്തിന്റെ ബിസിഡിയു എന്ന പേരില്‍ അറിയപ്പെടുന്ന ബാറ്ററി ചാര്‍ജ്ജ് യൂണിറ്റ് മാറ്റി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. സോളാര്‍ പവര്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന നിലയത്തില്‍ എല്ലായിപ്പോഴും സൗരോര്‍ജ്ജം ഉപയോഗിച്ച്‌ വൈദ്യുതി ഉത്പാദിപ്പിക്കാനാകില്ല. ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കുന്ന ക്രിസ്റ്റീന കോക്, ജെസീക്ക മീര്‍ എന്നിവര്‍ ബിസിജിയു സ്പേസ് എക്സറിന്റെ പേടകത്തില്‍ ഉടന്‍തന്നെ ഭൂമി ലക്ഷ്യമാക്കി തിരിക്കും.

Related Topics

Share this story