Times Kerala

വോള്‍വോ തങ്ങളുടെ ആദ്യ ഇലക്‌ട്രിക്ക് കാറായ XC40 റീചാര്‍ജ് മോഡല്‍ അവതരിപ്പിച്ചു

 
വോള്‍വോ തങ്ങളുടെ ആദ്യ ഇലക്‌ട്രിക്ക് കാറായ XC40 റീചാര്‍ജ് മോഡല്‍ അവതരിപ്പിച്ചു

സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ തങ്ങളുടെ ആദ്യ ഇലക്‌ട്രിക്ക് കാറായ XC40 റീചാര്‍ജ് മോഡല്‍ അവതരിപ്പിച്ചു. നിലവിലുള്ള XC40-യുടെ പെട്രോള്‍ എഞ്ചിന്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വകഭേദങ്ങളോടൊപ്പം പുതിയ ഇലക്‌ട്രിക്ക് പതിപ്പും ചേരും. അടുത്ത വര്‍ഷം അവസാനം അന്താരാഷ്ട്ര വിപണിയില്‍ വാഹനം വില്‍പ്പനയ്‌ക്കെത്തും. എസ്‌യുവിയില്‍ 408 bhp ഇരട്ട-മോട്ടോര്‍ സജ്ജീകരണവും 400 കിലോമീറ്ററില്‍ കൂടുതല്‍ മൈലേജുമാണ് കമ്ബനി വാഗ്ദാനം ചെയ്യുന്നത്.

2025 ഓടെ ആഗോള വില്‍പ്പനയുടെ പകുതിയും ഇലക്‌ട്രിക്ക് വാഹനങ്ങളെ വഹിക്കാനാണ് വോള്‍വോ ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്ബനി വിപണിയിലെത്തുന്ന അഞ്ച് സമ്ബൂര്‍ണ്ണ ഇലക്‌ട്രിക്ക് മോഡലുകളില്‍ ആദ്യത്തേതാണിത്. സ്വീഡിഷ് സ്ഥാപനത്തിന്റെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലുകള്‍ക്കൊപ്പം അഞ്ച് ഇലക്‌ട്രിക്ക് കാറുകളും പുതിയ റീചാര്‍ജ് ബ്രാന്‍ഡിംഗ് വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related Topics

Share this story