Times Kerala

മലയാള ചിത്രം ‘എടക്കാട് ബറ്റാലിയന്‍ 06’ൻറെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
മലയാള ചിത്രം ‘എടക്കാട് ബറ്റാലിയന്‍ 06’ൻറെ  പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ക്യാപ്റ്റന്‍ ഷഫീഖ് മുഹമ്മദ് എന്ന കഥാപാത്രമായി ടോവിനോ എത്തുന്ന പുതിയ ചിത്രമാണ് ‘എടക്കാട് ബറ്റാലിയന്‍ 06’.   സംയുക്താ മേനോൻ നായികയായി എത്തുന്ന ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ സ്വപ്‌നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൂബി ഫിലിംസ് ആന്‍ഡ്‌ കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍, എന്നിവർ  നിര്‍മ്മിക്കുന്ന ചിത്രം ഇന്നലെ റിലീസ് ചെയ്തു.

രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രന്‍ , അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ്, എന്നിവരാണ് മറ്റു താരങ്ങൾ .

Related Topics

Share this story