chem

‘ടെര്‍മിനേറ്റര്‍: ഡാര്‍ക്ക് ഫേറ്റി’ലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു 

സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമാണ് ‘ടെര്‍മിനേറ്റര്‍: ഡാര്‍ക്ക് ഫേറ്റ്’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . ടെര്‍മിനേറ്റര്‍ ഫ്രാഞ്ചൈസിയുടെ ആറാമത്തെ ചിത്രമാണിത്. ഇത്തവണയും അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ തന്നെയാണ് ടി-800 മോഡല്‍ 101 ആയി എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ടിം മില്ലറാണ്.

ഡേവിഡ് എസ്. ഗോയര്‍, ജസ്റ്റിന്‍ റോഡ്‌സ്, ബില്ലി റേ എന്നിവരുടെ തിരക്കഥയില്‍ ജെയിംസ് കാമറൂണ്‍, ചാള്‍സ് എഗ്ലി, ജോഷ് ഫ്രീഡ്‌മാന്‍, ഗോയര്‍, റോഡ്‌സ്. കാമറൂണ്‍, ഡേവിഡ് എലിസണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അര്‍നോള്‍ഡ്, ലിന്‍ഡ ഹാമില്‍ട്ടണ്‍,ഡേവിസ്, നതാലിയ, ഗബ്രിയേല്‍, ഡീഗോ,എഡ്വാര്‍ഡ്, സ്റ്റീവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം നവംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തും.

You might also like

Comments are closed.