chem

ബോളിവുഡ് ചിത്രം ‘ബാല’യുടെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു 

ആയുഷ്മാന്‍ ഖുറാനെ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘ബാല’. ചിത്രത്തിന്‍റെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്‌തു . അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൂമി പെഡ്‌നേക്കര്‍, യാമി ഗൗതം എന്നിവരാണ് നായികമാരായി എത്തുന്നത്. ഒരു ആക്ഷേപ ഹാസ്യ ചിത്രമാണിത്. ആത്മവിശ്വാസക്കുറവ്, മൊട്ടത്തലയുമായി ബന്ധപ്പെട്ട സാമൂഹിക സമ്മര്‍ദ്ദം എന്നിവ അനുഭവിക്കുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്.

ജാവേദ് ജാഫ്രി, സൗരഭ് ശുക്ല, സീമ പഹ്‌വ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 2019 നവംബര്‍ 7 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. ലഖ്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മോഡലായി യാമി ഗൗതം ചിത്രത്തില്‍ എത്തുമ്ബോള്‍, ഒരു ചെറിയ പട്ടണത്തിലെ വിദ്യാസമ്ബന്നയായ സ്ത്രീയായി ഭൂമി പെഡ്‌നേക്കര്‍ എത്തുന്നു.

You might also like

Comments are closed.

!-- advertising t3WB_qwJtpF3sovwbRhDiRcfPeeJ9tG0gGJ8eXQzdE6uXyCWMTGoA95AfvjBSShzKYlKuN-RCp6_xKS8mqlV2g==-->