chem

‘പൊന്‍മഗള്‍ വന്താല്‍’ ; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

രാക്ഷസി, ജാക്ക്പോട്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘പൊന്‍മഗള്‍ വന്താല്‍’. ജെ ജെ ഫെഡറിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍. പാര്‍ത്തിപാന്‍, കെ. ഭാഗ്യരാജ്, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ഗോവിന്ദ് വസന്ത് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഛായാഗ്രാഹകന്‍ റാംജി ആണ്. ചിത്രത്തിന്റെ എഡിറ്റര്‍ റൂബന്‍ ആണ്. 2ഡി എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സൂര്യയും,രാജശേഖര്‍ പാണ്ടിയനുമാണ് ചിതര്‍ നിര്‍മിക്കുന്നത്.

You might also like

Comments are closed.