ജോണ്‍ എബ്രഹാമിനെ നായകനാക്കി അനീസ് ബസ്മി സംവിധാനം ചെയ്ത് ഏറ്റവും പുതിയ ചിത്രമാണ് ‘പാഗല്പന്തി’. കോമഡി എന്റര്‍ടൈനറായി എത്തുന്ന ചിത്രത്തില്‍ വന്‍ താര നിരയാണ് ഉള്ളത്. അങ്കിത് തിവാരി, തനിഷ് ബാഗ്ചി,സച്ചിന്-ജിഗാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .
അനില്‍ കപൂര്‍, ജോണ്‍ അബ്രഹാം, ഇലിയാന ഡി ക്രൂസ്, അര്‍ഷാദ് വാര്‍സി, പുള്‍കിത് സാമ്രാട്ട്, കൃതി ഖര്‍ബന്ദ, ഉര്‍വാശി റൗട്ടേല, സൗരഭ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഭൂഷണ് കുമാര്‍, അഭിഷേക് പഥക്, കൃഷന് കുമാര്‍, കുമാര്‍ മങ്ങാട്ട് പഥക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജോര്‍ജ് സി വില്യംസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
Comments are closed.