chem

‘ഹെലന്‍റെ’ ട്രെയ്‌ലര്‍ റിലീസ് നാളെ

വിനീത് ശ്രീനിവാസാന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹെലന്‍’. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ നാളെ രാത്രി 7:30ന് റിലീസ് ചെയ്യും. മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍,പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ അവരുടെ ഫേസ്ബുക് പേജ് വഴി ട്രെയ്‌ലര്‍ റിലീസ് ചെയ്യും. നായിക പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് മാത്തുക്കുട്ടി സേവ്യര്‍ ആണ്.

കുമ്പളങ്ങി ഫെയിം അന്ന ബെന്നാണ് ചിത്രത്തിലെ നായിക . അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

You might also like

Comments are closed.