ശിവകാർത്തികേയനെ നായകനാക്കി പി. എസ്. മിത്രന് സംവിധാനം ചെയ്യുന്ന പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘ഹീറോ’. ചിത്രത്തില്‍ കല്യാണി പ്രിയദര്ശന്, അര്ജുന് സര്‍ജ, അഭയ് ഡിയോള്‍, ഇവാന എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക് പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങി .
ജോര്‍ജ്ജ് സി. വില്യംസ് ആ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ . യുവന് ശങ്കര്‍ രാജ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഇരുമ്പു തിരയ്ക്ക് ശേഷം സംവിധായകന് പി.എസ്. മിത്രന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം ഡിസംബര്‍ 20-ന് പ്രദര്‍ശനത്തിന് എത്തും.
Comments are closed.