Times Kerala

അസൂസ് സെന്‍ബുക്ക് പ്രോ ഡ്യുവോ UX581,ഡ്യുവോ UX481 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

 
അസൂസ് സെന്‍ബുക്ക് പ്രോ ഡ്യുവോ UX581,ഡ്യുവോ UX481 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

മുംബൈ: അസൂസ് തങ്ങളുടെ ഇരട്ട സ്ക്രീന്‍ ലാപ്‌ടോപ്പ് സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അസൂസ് സെന്‍ബുക്ക് പ്രോ ഡ്യുവോ UX581, ,ഡ്യുവോ UX481 എന്നീ രണ്ട് മോഡലുകള്‍ ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇരട്ട സ്ക്രീനുകള്‍ ഉള്ളതാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. കീബോര്‍ഡിന് മുകളില്‍ ആണ് രണ്ടാമത്തെ സ്ക്രീന്‍ വരുന്നത്.

4k ഡിസ്പ്ലേ ആണ് ലാപ്പിന് ഉള്ളത്. 1080p FHD നാനോഎഡ്ജ് ഡിസ്പ്ലേ ഉള്‍ക്കൊള്ളുന്ന സെന്‍ബുക്ക് ഡ്യുവോയില്‍ നാല് വശങ്ങളുള്ള ഫ്രെയിംലെസ് ഡിസൈനും 90 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷ്യോയും ഉള്‍ക്കൊള്ളുന്നു. സെന്‍ബുക്ക് പ്രോ ഡ്യുവോ (യുഎക്സ് 581), സെന്‍ബുക്ക് ഡ്യുവോ (യുഎക്സ് 481) എന്നിവയ്ക്ക് 2,09,990 രൂപയും, 89,990 രൂപയുമാണ് ആരംഭ വിലയായി വരുന്നത്.

Related Topics

Share this story