റാഞ്ചി : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം ടെസ്റ്റ് പരമ്ബരയിലെ മൂന്നാം മത്സരത്തിലും വിജയം തേടി ഇന്ത്യ ധോണിയുടെ നാടായ റാഞ്ചിയിലിറങ്ങുന്നു. നാളെയാണ് അവസാന ടെസ്റ്റിന് റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ തുടക്കമാകുന്നത്.
ആദ്യ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ വിജയം കണ്ടു . വിശാഖപട്ടണത്ത് നടന്ന ആദ്യടെസ്റ്റില്‍ ഇന്ത്യ വിജയിച്ചത് 203 റണ്‍സിനാണ്. പൂനെ ടെസ്റ്റിലെ വിജയം ഇന്നിംഗ്സിനും 137 റണ്‍സിനും. ബാറ്റിംഗിലും ബൗളിംഗിലും വിക്കറ്റ് കീപ്പിംഗിലും വരെ ദക്ഷിണാഫ്രിക്കയെക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ഇന്ത്യന്‍ പട.
Comments are closed.