കാര്‍ത്തിക് ആര്യന്, ഭൂമി പഡ്നേകര്‍, അനന്യ പാണ്ഡെ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘പതി പത്നി ഓര് വൊ’. മുദസ്സര്‍ അസീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. 1978 ല്‍ ഇതേ പേരില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേക്കാണ് ഇത്. പതി ആയി കാര്‍ത്തിക് ആര്യനും, പത്നി ആയി ഭൂമിയും എത്തുമ്ബോള്‍, വൊ ആയി അനന്യ എത്തുന്നു.
രാജേഷ് ശര്‍മ്മ,അപര്‍ശക്തി ഖുറാന, കെ. റെയ്ന,നവ്നി പരിഹാര്‍,ഗീത അഗര്‍വാള്‍ ശര്‍മ്മ, സണ്ണി സിംഗ് , കൃതി സാനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ടി-സീരീസിന്റെയും, ബി.ആര് സ്റ്റുഡിയോസിന്റെയും ബാനറില്‍ ഭൂഷണ് കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 2019 ഡിസംബര്‍ 6 ന് പ്രദര്‍ശനത്തിന് എത്തും.
Comments are closed.