സിജു വിത്സന്,അനുശ്രീ,അപര്‍ണ ഗോപിനാഥ് എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന പുതിയ മലയാള ചിത്രമാണ് ‘സെയ്ഫ്’. ചിത്രം നാളെ പ്രദര്‍ശനത്തിന് തിയേറ്ററുകളിൽ എത്തും. നവാഗതനായ പ്രദീപ് കാളീപുരത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . രാഹുല്‍ സുബ്രമണ്യം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഷാജി പല്ലാരിമംഗലം ആണ് ചിത്രത്തിന്റെ തിരക്കഥ.
ചിത്രം നിര്‍മിക്കുന്നത് എപ്പിഫാനി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരി മംഗലവും സര്‍ജു മാത്യുവും ചേര്‍ന്നാണ്. മിഥുന് രമേഷ്, ഹരീഷ് പേരടി, ലക്ഷ്മി പ്രിയ, കൃഷ്ണ ചന്ദ്രന്,ദിവ്യ പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Comments are closed.