Nature

ഉത്തരകൊറിയക്ക്​ ഇന്ധനം നൽകുന്നതിന്​ നിയന്ത്രണമേർപ്പെടുത്തും ചൈന

ബീജിങ്ങ്​​: ഉത്തരകൊറിയക്ക്​ ഇന്ധനം നൽകുന്നതിന്​ നിയന്ത്രണമേർപ്പെടുത്തുമെന്ന്​ ചൈന. ആണവ- മിസൈൽ പദ്ധതികൾ ഉപേക്ഷിക്കുന്നതിനു വേണ്ടി ​​​േപ്യാങ്​യാങ്ങിൽ സമ്മർദ്ദം ​െചലുത്താനുള്ള െഎക്യരാഷ്​ട്രസഭയു​െട നിർദേശ പ്രകാരമാണ്​ നടപടി.ചൈനയുടെ വ്യാപാര മന്ത്രാലയമാണ്​ വിവരം പുറത്തു വിട്ടത്​. ഒക്​ടോബർ ഒന്നു മുതൽ ശുദ്ധീകരിച്ച പെട്രോളിയം ഉത്​പന്നങ്ങളു​െട വിതരണത്തിൽ നിയന്ത്രണം കൊണ്ടു വരുമെന്നാണ്​ അറിയിപ്പ്​​.

കൊറിയയു​െട പ്രധാന വ്യവസായ പങ്കാളിയും ഉൗർജ്ജ ദാതാക്കളും ചൈനയാണ്​.കൊറിയയിൽ നിന്നുള്ള തുണിത്തരങ്ങളു​െട ഇറക്കുമതി നിരോധിക്കുമെന്നും ചൈന അറിയിച്ചു. കൊറിയയു​െട വിദേശ വരുമാന സ്രോതസ്സാണ്​ വസ്​ത്രക്കയറ്റുമതി. ​കൊറിയക്ക്​ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതി​​െൻറ ഭാഗം കൂടിയാണ്​ ഇറക്കുമതി നിരോധനം. െഎക്യരാഷ്​ട്രസഭയു​െട നിരന്തര ആവശ്യം പരിഗണിച്ചാണ്​ ചൈനയുടെ നടപടി. കൊറിയയുടെ പ്രധാന സഖ്യകക്ഷിയും നയതന്ത്ര സംരക്ഷകരും ചൈനയായിരുന്നു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.