chem

‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ ; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി 

നവാഗതനായ രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അവതാരകനും നടനുമായ മിഥുന്‍ രമേശ് നായകനായി എത്തുന്ന ചിത്രത്തില്‍ ദിവ്യാ പിള്ള ആണ് നായിക.

സുരാജ് വെഞ്ഞാറമൂട് , ജോയ് മാത്യു , ഹരീഷ് കണാരന്‍ ,ലാല്‍ ജോസ് ശ്രീജ രവി എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിച്ച ചിത്രം ഐശ്വര്യ സ്നേഹ മൂവീസിന്റെ ബാനറില്‍ കെ വി വിജയകുമാര്‍ പാലക്കുന്ന് ആണ് നിര്‍മിച്ചിരിക്കുന്നത്.

You might also like

Comments are closed.