Times Kerala

മലയാള ചിത്രം ‘നാല്‍പ്പത്തിയൊന്നി’ലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും

 
മലയാള ചിത്രം ‘നാല്‍പ്പത്തിയൊന്നി’ലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും

ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവരെ പ്രധാന താരങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാല്‍പത്തിയൊന്ന്’. ചിത്രത്തിലെ ആദ്യ ഗാനം നാളെ വൈകുന്നേരം 7 മണിക്ക്റിലീസ് ചെയ്യും .  കണ്ണൂരിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്നത്. ചിത്രത്തിന്റെ  തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ പി.ജി.പ്രഗീഷ് ആണ്.

ശരണ്‍ജിത്ത്,ധന്യ എസ്, ഇന്ദ്രന്‍സ്,സുരേഷ് കൃഷ്ണ,കോട്ടയം പ്രദീപ്‌,വിജിലേഷ് കാരയാട്,ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story