Times Kerala

നോക്കിയ 110 ഫീച്ചര്‍ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

 
നോക്കിയ 110 ഫീച്ചര്‍ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

എച്ച്‌.എം.ഡി ഗ്ലോബല്‍ പുതിയ നോക്കിയ 110 ഫീച്ചര്‍ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എംപി3 പ്ലെയര്‍, എഫ്‌എം റേഡിയോ, ടോര്‍ച്ച്‌ ലൈറ്റ്, സ്‌നേക്ക്, നിന്‍ജ അപ്പ്, എയര്‍ സ്‌ട്രൈക്ക് പോലുള്ള ഗെയിമുകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഫോണ്‍ അവതരിപ്പിച്ചത് . ഓഷ്യന്‍ ബ്ലൂ, കറുപ്പ്, പിങ്ക് എന്നീ നിറങ്ങളില്‍ ഒക്ടോബര്‍ 18 മുതല്‍ ഫോണ്‍ രാജ്യത്ത് വില്‍പനയ്‌ക്കെത്തുമെന്ന് കമ്ബനി അറിയിച്ചു . 1599 രൂപയാണ് വില .

1.77 ഇഞ്ച് ഡിസ്‌പ്ലേയാണ് നോക്കിയ 110ന് നല്‍കിയിരിക്കുന്നത് . നോക്കിയ 30 പ്ലസ് സോഫ്റ്റ് വെയറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടില്‍ 32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും . നാല് ജിബി റാം, നാല് ജിജബി ഇന്റേണല്‍ മെമ്മറി , എസ്പിആര്‍ഡി 6531ഇ പ്രൊസസര്‍, 800 എംഎഎച്ച്‌ റിമൂവബിള്‍ ബാറ്ററി, ഡ്യുവല്‍ സിം, ക്യുവിജിഎ ക്യാമറ, മൈക്രോ യുഎസ്ബി എന്നിവയും ഫോണിലുണ്ട്.

Related Topics

Share this story