Times Kerala

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ സോഫ്റ്റ് വെയറായ ‘വാഹ’നിൽ വാഹന ഉടമകളുടെ പേരിന് പകരം ഏജന്റുമാരുടെ നമ്പർ നൽകി ഉദ്യോഗസ്ഥർ

 
മോട്ടോർ വാഹന വകുപ്പിന്റെ പുതിയ സോഫ്റ്റ് വെയറായ ‘വാഹ’നിൽ വാഹന ഉടമകളുടെ പേരിന് പകരം ഏജന്റുമാരുടെ നമ്പർ നൽകി ഉദ്യോഗസ്ഥർ

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ സോഫ്റ്റ് വെയറായ വാഹനിൽ വാഹന ഉടമകളുടെ പേരിന് പകരം ഏജന്റുമാരുടെ നമ്പർ നൽകി ഉദ്യോഗസ്ഥർ. ഇത് മൂലം വാഹന വകുപ്പിന്റെ സന്ദേശങ്ങളും മറ്റും ലഭിക്കുന്നത് ഇടനിലക്കാർക്കായിരിക്കും.

മോട്ടോർ വാഹനവകുപ്പുമായി ബന്ധപ്പെട്ട് ഏജന്റുമാർ വഴി നൽകുന്ന അപേക്ഷകളിലെ വൺ ടൈം പാസ് വേഡിന്റെ പേരിലാണ് ഈ തിരിമറി നടക്കുന്നത്. വാഹന ഉടമ സമീപത്തില്ലാത്തതിനാൽ ഏജന്റിന്റെ നമ്പർ ആണ് നൽകുക. ഇത് സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തുന്നത് കാരണം വകുപ്പിൽ നിന്ന് ഉടമയ്ക്ക് നൽകുന്ന സന്ദേശങ്ങളെല്ലാം ലഭിക്കുന്നത് ഏജന്റിനായിരിക്കും.ഇടനിലക്കാരെ ഒഴിവാക്കി നടപടികൾ സുതാര്യമാക്കാൻ വേണ്ടിയാണ് ‘വാഹൻ’ സോഫ്റ്റ് വെയർ മോട്ടോർ വാഹന വകുപ്പ് ഉണ്ടാക്കിയത്. എന്നാൽ ഇതിലും ഏജന്റുമാരെ ആശ്രയിക്കാതെ പറ്റില്ലെന്ന അവസ്ഥയാണ്. കൈക്കൂലിക്ക് കടിഞ്ഞാണിടാൻ വേണ്ടി ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കുമ്പോൾ, ഉദ്യോഗസ്ഥരും ഏജന്റുമാരുമായിട്ടുള്ള അവിശുദ്ധ ബന്ധം ഇത് തകർക്കുകയാണ്.

Related Topics

Share this story