Times Kerala

സൂരജ് പഞ്ചോളി ചിത്രം ‘സാറ്റലൈറ്റ് ശങ്കറി’ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
സൂരജ് പഞ്ചോളി ചിത്രം ‘സാറ്റലൈറ്റ് ശങ്കറി’ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സൂരജ് പഞ്ചോളി നായകനായി എത്തുന്ന  ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘സാറ്റലൈറ്റ് ശങ്കര്‍’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ഇര്‍ഫാന്‍ കമല്‍ ആണ്.

മേഘ ആകാശ് ആണ് ചിത്രത്തിലെ നായിക. ഇന്ത്യന്‍ സൈനികരുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഇന്ത്യന്‍ പട്ടാളത്തിൻറെ കഥായാണ് ചിത്രം പറയുന്നത്.

ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായി ചിത്രീകരിച്ച ആദ്യത്തെ ബോളിവുഡ് ചിത്രമാണ് സാറ്റലൈറ്റ് ശങ്കര്‍. നവംബര്‍ 15ന് ചിത്രം .പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story