Times Kerala

ബജാജ് നിരയിലെ ആദ്യ ഇലക്‌ട്രിക് സകൂട്ടര്‍ ‘ചേതക്ക്’ അവതരിച്ചു

 
ബജാജ് നിരയിലെ ആദ്യ ഇലക്‌ട്രിക് സകൂട്ടര്‍ ‘ചേതക്ക്’ അവതരിച്ചു

ഐതിഹാസിക മോഡലായിരുന്ന പഴയ ചേതക്ക് സ്‌കൂട്ടറിനെ ഓര്‍മ്മപ്പെടുത്തി ബജാജ് നിരയിലെ ആദ്യ ഇലക്‌ട്രിക് സകൂട്ടര്‍ ‘ചേതക്ക് ഇലക്‌ട്രിക്’ അവതരിച്ചു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‍കരിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ചേതക്ക് ഇലക്‌ട്രിക്കിനെ ബജാജ് വീണ്ടും അവതരിപ്പിച്ചത് .

അടുത്ത വര്‍ഷം ജനുവരിയോടെ ചേതക്ക് ഇലക്‌ട്രിക് പുറത്തിറങ്ങുമെന്നാണ് വിവരം. ആദ്യ ഘട്ടത്തില്‍ പുണെയിലാണ് വാഹനം ലഭ്യമാകുന്നത് . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് ബജാജ് ഇ-സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക.

റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന. എല്‍ഇഡി ഹെഡ്‌ലാമ്ബ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ വേറിട്ടതാക്കുന്നു. IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിലുണ്ടാവുക.

Related Topics

Share this story