Times Kerala

ആരുടേയും പിന്തുണയില്ലാതെ ഉയർന്ന് വരുന്നവരെ നിരുത്സാഹപ്പെടുത്തരുത്; ഷെയ്ൻ നിഗമിന് പിന്തുണയുമായി മേജർ രവി

 
ആരുടേയും പിന്തുണയില്ലാതെ ഉയർന്ന് വരുന്നവരെ നിരുത്സാഹപ്പെടുത്തരുത്; ഷെയ്ൻ നിഗമിന് പിന്തുണയുമായി മേജർ രവി

നിർമാതാവിൽ നിന്ന് വധഭീഷണി നേരിട്ട  ഷെയ്ൻ നിഗമിന്  പിന്തുണയുമായി മേജർ രവി രംഗത്ത്. ആരുടേയും പിന്തുണയില്ലാതെ ഉയർന്ന് വരുന്നവരെ നിരുത്സാഹപ്പെടുത്തരുതെന്ന് മേജർ രവി പറഞ്ഞു. സ്വയം പരിശ്രമിച്ചാണ് ഷെയ്ൻ മലയാളം സിനിമയിൽ സ്ഥാനമുറപ്പിച്ചത്. മോശപ്പെട്ട മാതൃക മലയാളം സിനിമാ ഇൻഡസ്ട്രിയിൽ സൃഷ്ടിക്കരുതെന്നും മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ ഷെയ്‌നിന് പരസ്യ പിന്തുണ നൽകുന്ന ചലച്ചിത്ര മേഖലയിലെ ആദ്യത്തെ ആൾ കൂടി ആണ് മേജർ രവി.

Related Topics

Share this story