Times Kerala

ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ഇന്ത്യന്‍ കാലിഫോര്‍ണിയയില്‍ അറസ്റ്റിലായി‍

 
ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ഇന്ത്യന്‍ കാലിഫോര്‍ണിയയില്‍ അറസ്റ്റിലായി‍

ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ ശങ്കര്‍ നാഗപ്പ കാലിഫോര്‍ണിയയില്‍ അറസ്റ്റിലായി‍. കൊലപാതകത്തിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു. തിങ്കാളാഴ്ച ഉച്ചക്ക് 12.10നാണ് സ്വന്തം കാറില്‍ ശങ്കര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തന്റെ കുടുംബാംഗങ്ങളായ നാല് പേരെ താന്‍ കൊന്നുതള്ളിയെന്നും കൂട്ടത്തില്‍ ഒരാളുടെ മൃതദേഹം തന്റെ കാറിന്റെ ഡിക്കിയിലുണ്ടെന്നുമാണ് ഇയാള്‍ പോലീസിനോട്  വെളിപ്പെടുത്തി.

ത​മാ​ശ​യാ​ണെ​ന്ന്​ ആ​ദ്യം ക​രു​തി​യെ​ങ്കി​ലും പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ലി​ഫോ​ര്‍ണി​യ​യെ ന​ടു​ക്കി​യ കൊ​ല​പാ​ത​ക പ​ര​മ്ബ​ര​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു വ​ന്നു. ഇ​യാ​ള്‍ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച്‌ 212 മൈ​ല്‍ അ​ക​ലെ​യു​ള്ള റോ​സ്​​വി​ല്ലെ​യി​ല്‍ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ജ​ങ്ഷ​ന്‍ ബൗ​ലേ​വാ​ര്‍ഡി​ലെ അ​പാ​ര്‍ട്ട്‌ മെന്റില്‍ ​നി​ന്ന് ര​ണ്ടു കു​ട്ടി​ക​ളു​ടെ ഉ​ള്‍പ്പെ​ടെ മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി.

കൊലയുടെ കാരണം വ്യക്തമല്ല. മൂ​ന്നു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം നാ​ലാ​മ​നെ കാ​റി​ല്‍ ക​യ​റ്റി റോ​സ്‌​വി​ല്ലെ​യി​ല്‍നി​ന്നു പു​റ​പ്പെ​ട്ട ശ​ങ്ക​ര്‍ ഇ​യാ​ളെ​യും കൊ​ണ്ടു പ​ല സ്ഥ​ല​ങ്ങ​ളി​ലും ക​റ​ങ്ങി​യ​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി. കാ​ലി​ഫോ​ര്‍ണി​യ​യി​ലെ പ്ര​മു​ഖ ക​മ്ബ​നി​ക​ളി​ല്‍ ജോ​ലി​നോ​ക്കി​യി​ട്ടു​ള്ള ശ​ങ്ക​ര്‍ അ​റി​യ​പ്പെ​ടു​ന്ന ഡാ​റ്റ സ്‌​പെ​ഷ​ലി​സ്​​റ്റാ​ണ്. കൊ​ല​ക്കു​റ്റ​ത്തി​നാണ്​ കേസെടുത്തത്​. വ്യത്യസ്ത ദിവസങ്ങളിലായാണ് കൊലപാതകങ്ങള്‍ നടന്നിരിക്കുന്നതെന്നും നാല് പേരെയും ഇയാള്‍ തന്നെയാണ് കൊലപ്പെടുത്തിയെന്നുമാണ് പൊലീസിന്റെ നിഗമനം.

Related Topics

Share this story