Times Kerala

അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി കുവൈറ്റ്

 
അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി കുവൈറ്റ്

കുവൈറ്റ് സിറ്റി; അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി കുവൈറ്റ്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജലീബ് അല്‍-ഷുയൂഖ് പ്രദേശത്ത് ഇന്ന് ആഭ്യന്തര മന്ത്രാലയവും മുന്‍സിപ്പല്‍ അധികൃതരും സംയുക്തമായി നടത്തിയ സുരക്ഷാ പരിശോധനയില്‍ നിരവധിപ്പേര്‍ പിടിയിലായി. ഹസാവി പ്രദേശത്താണ് ബുധനാഴ്ച പ്രധാനമായും തെരച്ചില്‍ നടന്നത്.

Related Topics

Share this story