ബെര്‍ലിന്‍: അഡോള്‍ഫ് ഹിറ്റ്ലറുടെ പെയിന്റിംഗുകള്‍ അടക്കമുള്ള വസ്തുക്കള്‍ ലേലത്തിനു വച്ചത് ആരും വാങ്ങാന്‍ എത്തിയില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാസികളെ വിചാരണ ചെയ്ത ന്യൂറംബര്‍ഗിലായിരുന്നു ലേലം സംഘടിപ്പിച്ചത്. പെയിന്റിംഗുകള്‍ക്ക് തീ പൊള്ളുന്ന വിലയായിരുന്നു ഏര്പെടുത്തിയിരുന്നത്. പൊള്ളുന്ന വിലയ്ക്കു ഇവ വാങ്ങാന്‍ ആരും തയാറായില്ല.
ഹിറ്റ്ലറുടെ അഞ്ചു പെയിന്റിംഗുകളും സ്വസ്തിക ചിഹ്നമുള്ള ചാരുകസേരയും അടക്കമുള്ള വസ്തുക്കളാണ് ദ വെയ്ഡ്ലര് കമ്ബനി ന്യൂറംബര്‍ഗില്‍ ലേലത്തിനു വച്ചത്. 630 യൂറോയ്ക്ക് ഒരു മേശവിരിയും 5500 യൂറോയ്ക്ക് ഒരു പൂപ്പാത്രവും ആളുകള്‍ വാങ്ങി. എന്നാല്‍ സ്വസ്തിക ചിഹ്നമുള്ള ചൂരല്‍ക്കസേര അടക്കമുള്ളവ വിറ്റുപോയില്ല.
‘ഹിറ്റ്ലര്‍’ എന്നു കയ്യൊപ്പിട്ടിട്ടുള്ള ചിത്രങ്ങള്‍ വ്യാജമായിരിക്കാമെന്ന അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു. ഹിറ്റ്ലറുടെ ഒപ്പോടുകൂടിയ പ്രകൃതിദൃശ്യ വാട്ടര്കളറിന് 51,000 ഡോളറാണ് വില ഇട്ടിരുന്നത്