Times Kerala

മമ്മൂട്ടിയുടെ നായികയായി സീരിയല്‍ പ്രേമികളുടെ സ്വന്തം ദീപ്തി ഐപിഎസ് എത്തുന്നു

 
മമ്മൂട്ടിയുടെ നായികയായി സീരിയല്‍ പ്രേമികളുടെ സ്വന്തം ദീപ്തി ഐപിഎസ് എത്തുന്നു

ഏഷ്യനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഗായത്രി അരുണ്‍. ഗായത്രി അവതരിപ്പിച്ച ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ഏറെ ജനപ്രീതി ആര്‍ജ്ജിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള അവസരവും ഗായത്രിയെ തേടിയെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ പുതിയ സിനിമയായ വണ്ണില്‍ താരവും അഭിനയിക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന വണ്ണിന്റെ പുതിയ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മെഗാസ്റ്റാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് വണ്‍. പ്രഖ്യാപനം മുതല്‍ത്തന്നെ ഈ സിനിമ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായൊരുക്കുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ബോബി-സഞ്ജയ് ടീമാണ്.

Related Topics

Share this story